ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

കോലഞ്ചേരി: പാങ്കോടിന് സമീപം കൂരാച്ചി വളവില്‍ ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പഴന്തോട്ടം എണ്ണശേരില്‍ ബിനോ ബോസ് (30) ആണ് മരിച്ചത്. കഴിഞ്ഞ് 30ന് രാത്രി 11 ഓടെയായിരുന്നു അപകടം. ഉടന്‍തന്നെ ബിനോ ബോസിനെ കോലഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ജീവന്‍ രക്ഷിക്കാനായില്ല. കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായിരുന്നു. പിതാവ്: പരേതനായ ബോസ് എബ്രാഹാം. മാതാവ്: ബീന റ്റി.ഡി. (നഴ്‌സിംഗ് സൂപ്രണ്ട് ആലുവ ജില്ലാ ആശുപത്രി) പഴന്തോട്ടം തട്ടാറയില്‍ കുടുംബാഗമാണ്. സഹോദരന്‍: ബേസില്‍ ബോസ് (കാനഡ).

Back to top button
error: Content is protected !!