ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മീഡിയ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു

കൂത്താട്ടുകുളം: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ +2 വിദ്യാര്‍ത്ഥികള്‍ക്കായി 10 ദിവസത്തെ മീഡിയ കോഴ്‌സുകള്‍ ‘സിനെസ്പാര്‍ക്ക്’ സംഘടിപ്പിക്കുന്നു. ഫിലിം ഡയറക്ഷന്‍, പ്രൊഡക്ഷന്‍, വീഡിയോഗ്രാഫി, ഫോട്ടോഗ്രഫി, സ്‌ക്രിപ്റ്റ് റൈറ്റിംഗ്, വീഡിയോ എഡിറ്റിംഗ്, ലൈറ്റിംഗ്, ന്യൂസ് റിപ്പോര്‍ട്ടിംഗ്, ഓഡിയോഗ്രാഫി തുടങ്ങിയ വിവിധ മേഖലകളില്‍ പരിശീലനം നല്‍കും.കോളേജിലെ എഡ്യൂക്കേഷണല്‍ തീയേറ്റര്‍, റെക്കോര്‍ഡിംഗ് സ്റ്റുഡിയോ, ലാംഗ്വേജ് ലാബ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കോഴ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ചാലക്കുടി ഡിമ്‌സ് മീഡിയ കോളേജിലെ പരിചയ സമ്പന്നരായ അധ്യാപകരാണ് നേതൃത്വം നല്‍കുന്നത്. ഏപ്രില്‍ 29 മുതല്‍ മെയ് 10 വരെ രാവിലെ 09.30 ന് ആരംഭിച്ച് 03.30ന് അവസാനിക്കുന്ന രീതിയിലാണ് ക്ലാസ്സുകള്‍ ഒരുക്കിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ. താല്‍പര്യമുള്ളവര്‍ 9495686561, 9447959048, 8943865890 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

Back to top button
error: Content is protected !!