എസ്എസ്എല്‍സി പരീക്ഷ: ഇ​ര​ട്ടി മ​ധു​ര​വു​മാ​യി ഇ​ര​ട്ട​ക​ള്‍

പെരുമ്പാവൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ സന്തോഷത്തിലാണ് കുറുപ്പംപടി എംജിഎം എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളും ഇരട്ടകളുമായ കെ.കെ. ശ്രീഹരിയും, കെ.കെ. അവന്തികയും. തൃശൂര്‍ ജില്ലാ ട്രഷറി ജീവനക്കാരനും രായമംഗലം കല്ലറയ്ക്കുടി കെ.എന്‍. കുമാരന്റെ നാല് മക്കളില്‍ ഇളയവരാണ്. ഇവരുടെ മൂത്ത സഹോദരങ്ങളായ ആകാശും അഞ്ചലയും എസ്എസ്എല്‍സിയില്‍ മികച്ച വിജയം നേടിയിരുന്നു. മാതാവ് കെ.എസ്. രാജി കോതമംഗലം എഇ ഓഫീസ് ജീവനക്കാരിയാണ്.

Back to top button
error: Content is protected !!