എം​സി റോ​ഡി​ൽ പി​ക്ക​പ്പ് ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്

കൂത്താട്ടുകുളം: എംസി റോഡില്‍ വാഹനാപകടം. പിക്കപ്പ് വാന്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്. ഇന്നലെ രാവിലെ 9.30 ഓടെ ഉണ്ടായ അപകടത്തില്‍ അമ്പലംകുന്ന് കാപ്പില്‍ മോളി തങ്കച്ചനാണ് പരിക്കേറ്റത്. അമ്പലംകുന്ന് ഭാരത് പെട്രോളിയം  പമ്പില്‍ നിന്ന് പെട്രോള്‍ നിറച്ചശേഷം ഇറങ്ങിയ സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. കൂത്താട്ടുകുളം ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാന്‍ പിന്നോട്ട് എടുത്തപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ മോളിയെ തെള്ളകം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസത്തിനിടെ നിരവധി അപകടങ്ങളാണ് എംസി റോഡില്‍ ഉണ്ടായത്.

Back to top button
error: Content is protected !!