സംഗീത വിശ്വനാഥന്റെ കോതമംഗലം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനം നേര്യമംഗലത്ത് സമാപിച്ചു

കോതമംഗലം: ഇടുക്കി ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സംഗീത വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോതമംഗലം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി മണ്ഡലത്തിലെ വിവിധ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നേര്യമംഗലത്ത് സമാപിച്ചു. ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ് അജി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കവളങ്ങാട് ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. സൂരജ് മലയില്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം പി.പി സജീവ്, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി മനീഷ് കുടിക്കയത്ത്, ബിജെപി സംസ്ഥാന സമിതി അംഗം എം.എന്‍. ജയചന്ദ്രന്‍, ഇടുക്കി ജില്ല ജനറല്‍ സെക്രട്ടറി വി.എന്‍. സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.റ്റി. നടരാജന്‍, കോതമംഗലം മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മാങ്ങോട്, ജനറല്‍ സെക്രട്ടറിമാരായ ഇ.കെ. അജിത്കുമാര്‍, അരുണ്‍ നെല്ലിമറ്റം, ജയന്‍ കെ. നാരായണന്‍, എം.എന്‍. ഗംഗാധരന്‍, സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളി, പി.ആര്‍. ഉണ്ണികൃഷ്ണന്‍, കെ.ആര്‍. രഞ്ജിത്, അനില്‍ ഞാളുമഠം, ഉണ്ണികൃഷ്ണന്‍ അമ്പോലി, സത്യന്‍ കോട്ടപ്പടി, ഗ്രേസി ഷാജു, പി. ജി. ശശി, എം.പി. തിലകന്‍, കെ. കെ. അരുണ്‍, പി.എ. പാപ്പു എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!