പോളിംഗ് ബൂത്തുകളില്‍ പരിശോധന നടത്തി റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്‌സേന

കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തുകളില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്‌സേന പരിശോധന നടത്തി. സുരക്ഷയുടെ ഭാഗമായി ബൂത്തുകളിലും പരിസരത്തും ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. റൂറല്‍ ജില്ലയില്‍ അഞ്ച് സബ് ഡിവിഷനുകളാണുള്ളത്. ഇതില്‍ ആലുവ സബ് ഡിവിഷനില്‍ 342 ബൂത്തുകളുണ്ട്. മുനമ്പം 308, പെരുമ്പാവൂര്‍ 373, മൂവാറ്റുപുഴ 288, പുത്തന്‍കുരിശ് 227 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം. ആകെ 1538 ബൂത്തുകളാണ് റൂറല്‍ ജില്ലയിലുള്ളത്. വിതരണ കേന്ദ്രങ്ങളിലും എസ്.പി സന്ദര്‍ശനം നടത്തി.

 

Back to top button
error: Content is protected !!