പൊതുപ്രവർത്തകരും മാധ്യമ പ്രവർത്തകരും തിരുത്തലുകൾക്ക് തയ്യാറാകണം; മാത്യൂ കുഴൽനാടൻ

 

മൂവാറ്റുപുഴ: പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും സമൂഹത്തിന്റെ സ്പന്ദനങ്ങൾ മനസിലാക്കി തിരുത്തലുകൾക്ക് തയ്യാറാകണമെന്ന് മാത്യു കൂഴൽനാടൻ എം.എൽ.എ. മൂവാറ്റുപുഴ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബ്ബ് ഹാളിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ പുരോഗതിക്കായി ഇരു വിഭാഗത്തിനും ഒട്ടേറെ ചെയ്യാനുണ്ട്. ചില ഘട്ടങ്ങളിൽ പരമ്പരാഗത ശൈലിയിൽ നിന്നും മാറി ചിന്തിക്കേണ്ടിവരും. പൊതുപ്രവർത്തകരുടെ ഉയർച്ചയിലും തകർച്ചയിലും മാധ്യമപ്രവർത്തകരുടെ പങ്കും വലുതാണ്. ക്രിയാത്മകമായ തിരുത്തലുകൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ പൊതുപ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകർ നൽകിയ സ്വീകരണം മുന്നോട്ടുള്ള പ്രവർത്തനത്തിൽ ഊർജം നൽകുന്നതാണെന്ന് നഗരസഭ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. പ്രസ് ക്ലബ്ബ് നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് ഷഫീഖ്, ജോയിന്റ് സെക്രട്ടറി അബ്ബാസ് ഇടപ്പിള്ളി, പി.എസ്. രാജേഷ്, സി.കെ. ഉണ്ണി എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!