കോലഞ്ചേരിയില്‍ റെഡ് ക്രോസിന്റെ ‘പറവകള്‍ക്കും നിറകുടം’ പദ്ധതിക്ക് തുടക്കമായി

കോലഞ്ചേരി: പക്ഷികള്‍ക്കും,പറവകള്‍ക്കും കുടിനീര്ന ല്‍കുന്നതിനും, സാമൂഹ്യബോധവല്‍ക്കരണം നടത്തുന്നതിനുമായി കോലഞ്ചേരി റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന പറവകള്‍ക്കും നിറകുടം പദ്ധതിക്ക് തുടക്കമായി. കോലഞ്ചേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് സിര്‍ഷ എന്‍.എ ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് യൂണിറ്റ് ചെയര്‍മാന്‍ രഞ്ജിത്ത് പോള്‍ അധ്യക്ഷത വഹിച്ചു. ന്യായാധികാരി അമല ലോറന്‍സ്, ജെയിംസ് പാറേക്കാട്ടില്‍, ജിബു തോമസ്, അഡ്വ സി.പി തോമസ്, റോയ് എം ചാക്കോ, ഗിരീഷ് നായര്‍, സിറില്‍ എല്‍ദോ, എവിന്‍ ജേക്കബ്, ബിനോയ് ബേബി, അജു പോള്‍, ഡോ. ജില്‍സ് ജോര്‍ജ്, ബിന്ദു രഞ്ജിത്ത്, സിനി സുജിത്ത്, ഫൈന്‍സണ്‍ ഏലിയാസ്, ജോബി ജോയ്, ലിജോ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കോലഞ്ചേരിയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളായ സിവില്‍ സ്റ്റേഷനില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍,ടി ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ബേസില്‍ മത്തായി,എന്നിവര്‍ പദ്ധതി നിര്‍വഹിച്ചു.ഐക്കരനാട് നോര്‍ത്ത് വില്ലേജ് ഓഫീസ്,കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മെഡിക്കല്‍ കോളേജ് തുടങ്ങിയ ഇടങ്ങളിലും കുടിനീര്‍ നിറച്ചപാത്രങ്ങള്‍ സ്ഥാപിച്ചു.

 

Back to top button
error: Content is protected !!