ലോക്‌സഭ തെരഞ്ഞെടുപ്പ്: മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് പൂര്‍ത്തിയായി

മൂവാറ്റുപുഴ: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് 26ന് നടക്കാനിരിക്കെ മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് പൂര്‍ത്തിയായി. മൂവാറ്റുപുഴ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നിര്‍മല ഹൈസ്‌കൂളിലാണ് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നടത്തിയത്. കനത്ത പോലീസ് സുരക്ഷയില്‍ പുറത്തെടുത്ത മെഷീനുകളില്‍ നൂറോളം ഉദ്യോഗസ്ഥരാണ് കമ്മീഷനിംഗ് നടത്തിയത്. 153 ബൂത്തുകളുള്ള മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലേക്ക് 183 മെഷീനുകളിലാണ് പോളിംഗിനായി എത്തിച്ചിരിക്കുന്നത്. ഇതില്‍ 30മെഷീനുകള്‍ റിസര്‍വ് മെഷീനുകളാണ്. ബൂത്തുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രമനമ്പര്‍, പേര്, ചിത്രം, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് പേപ്പറും വിവിപാറ്റ് സ്ലിപ്പില്‍ പ്രിന്റ് ചെയ്യേണ്ട ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ വിവിപാറ്റ് മെഷീനിലും സ്ഥാപിച്ചു.എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് വരണാധികാരികളുടെ നേതൃത്വത്തില്‍ കമ്മീഷനിംഗ് നടത്തിയത്. 25ന് വോട്ടിംഗ് മെഷീനുകള്‍ വിതരണം ചെയ്യും്. സട്രോങ് റൂമുകളില്‍ കനത്ത സുരക്ഷയിലാണ് ഇവിഎം മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്നത്

 

Back to top button
error: Content is protected !!