പുതുവള്ളിക്കുടി ശ്രീ ഭഗവതി ശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

മൂവാറ്റുപുഴ: പുതുവള്ളിക്കുടി ശ്രീ ഭഗവതി ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രില്‍ 21 മുതല്‍ 24 വരെ നടത്തപ്പെടും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മനയത്താറ്റ് ആര്യന്‍ തിരുമേനിയും, ക്ഷേത്രം മേല്‍ശാന്തി അഖില്‍ശാന്തി കോട്ടപ്പടിയും മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഗണപതി ഹോമം, ഉഷപൂജ, പ്രസാദഊട്ട്, സര്‍പ്പ പൂജ, സര്‍വ്വൈശ്വര്യപൂജ, ഉച്ചപൂജ, ദീപകാഴ്ച, ദീപാരാധന, അത്താഴപൂജ, വിവിധ കലാപരിപാടികള്‍, ചിന്ത്പാട്ട്, ബ്രഹ്‌മരക്ഷസിന് പത്മമിട്ട് പാല്‍പായസം, കളമെഴുത്തുംപാട്ട്, കരോക്കെ ഗാനമേള, കലം കരിയ്ക്കല്‍, വിശേഷാല്‍ മുത്തപ്പന്‍പൂജ, പന്തീരാഴി പൂജ, ഓട്ടന്‍തുള്ളല്‍ തുള്ളല്‍, സോപാന സംഗീതം, ചോതി ഊട്ട്, താലപ്പൊലി ഘോഷയാത്ര, ചെണ്ടമേളം, പഞ്ചവാദ്യം, ഡബിള്‍ തായമ്പക, തിരുവാതിരകളി തുടങ്ങിയ പരിപാടികള്‍ നടത്തപ്പെടും.

 

Back to top button
error: Content is protected !!