അഭ്യൂഹങ്ങൾക്ക് വിരാമം: രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി

ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കേ അഭ്യൂഹങ്ങൾക്ക് വിരാമം. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക മത്സരിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു എന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ സീറ്റിൽ സ്വാഭാവിക തീരുമാനം എന്ന് നേതൃത്വം വ്യക്തമാക്കി.

Back to top button
error: Content is protected !!