നടുറോഡില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം; ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം പുറത്ത്‌

കൊച്ചി: കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8ന് ശേഷം ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫ്‌ളറ്റില്‍ നിന്ന് താഴേക്ക് എറിയുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ ഉള്ളത്. ഫ്‌ളാറ്റില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ് കുട്ടിയെ എറിയുന്നതാണ് വീഡിയോയിലുള്ളത്. കുഞ്ഞിനെ കൊന്ന ശേഷമാണോ എറിഞ്ഞത്, അതോ എറിഞ്ഞ് കൊന്നതാണോ എന്നത് വ്യക്തമല്ല. ഇന്നലെ ജനിച്ച കുഞ്ഞാണിത് എന്നാണ് സൂചന. കുഞ്ഞിനെ വലിച്ചെറിഞ്ഞ ഫ്‌ളാറ്റില്‍ താമസക്കാര്‍ ആരുമില്ലെന്നാണ് അറിയുന്നത്. പുറത്തുനിന്ന് ആരെങ്കിലും വന്നാണോ ഇത് ചെയ്തത് എന്നാണിപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റില്‍ 21 ഫ്‌ളാറ്റുകളാണ് ഉള്ളത്.

Back to top button
error: Content is protected !!