പി.എന്‍ കുട്ടപ്പന്‍ പിള്ളയ്ക്ക് കോണ്‍ഗ്രസില്‍ അംഗത്വം നല്‍കി

മൂവാറ്റുപുഴ: ദീര്‍ഘകാലം കേരള കോണ്‍ഗ്രസുകളില്‍ പ്രവര്‍ത്തിച്ച പി.എന്‍ കുട്ടപ്പന്‍ പിള്ള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഭാരതത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമേ കഴിയൂ എന്നും, കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുട്ടപ്പന്‍ പിള്ള പറഞ്ഞു. കാലാമ്പൂര്‍ മില്‍മ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, കുട്ടപ്പന്‍പിള്ളയ്ക്ക് മെമ്പര്‍ഷിപ്പ് നല്‍കി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട്ട് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.സി അയ്യപ്പന്‍, മുന്‍ മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, ബൂത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, എം.വി മത്തായി, ബിജു പാറക്കല്‍, കാദിര്‍ കദളിമറ്റം, അസീസ് കുന്നേല്‍, അജു ഇലഞ്ഞായില്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!