തൃക്കളത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ തണ്ണീര്‍ പന്തലൊരുക്കി പേഴയ്ക്കാപ്പിള്ളി എസ്‌വൈഎസ്

പേഴയ്ക്കാപ്പിള്ളി: ജലമാണ് ജീവന്‍ എന്ന പ്രമേയത്തില്‍ എസ്‌വൈഎസ് സംഘടിപ്പിക്കുന്ന ജല സംരക്ഷണ ക്യാമ്പയിന്റെ പേഴയ്ക്കാപ്പിള്ളി യൂണിറ്റ് തല ഉദ്ഘാടനം നടത്തി. തൃക്കളത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കി പായിപ്ര പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാഫി മുതിരക്കാലായില്‍ ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കടുത്ത വേനലില്‍ യൂണിറ്റുകളില്‍ തണ്ണീര്‍ പന്തല്‍, പറവകള്‍ക്ക് തണ്ണീര്‍ കുടം, കുടി വെള്ള ക്ഷാമമുള്ള സ്ഥലങ്ങളില്‍ വെള്ളം എത്തിക്കല്‍, തണ്ണീര്‍ തടം സംരക്ഷണം തുടങ്ങി നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിനോടനുബന്ധിച്ച് എസ്‌വൈഎസ് നടപ്പിലാക്കുന്നത്. സോണ്‍ പ്രസിഡന്റ് ഷാജഹാന്‍ സഖാഫി, യൂണിറ്റ് ഭാരവാഹികളായ ഷമീര്‍ സഖാഫി, റിയാസ് സഖാഫി, ഷെഫീഖ് അഹ്‌സനി സഖാഫി, മുനീര്‍ വി.എസ്, സാദിഖ് എസ് വളവ്, മിന്‍ഹാസ് പി.എന്‍ എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!