ഉഷ്ണതരംഗം: തൊഴിൽ സമയ പുനക്രമീകരണം നീട്ടി

കൊച്ചി: അതികഠിന ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് തൊഴിൽ സമയം പുനക്രമീകരിച്ചത് മെയ് 15 വരെ നീട്ടി. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമം അനുവദിക്കണം. ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് 3 ന് ആരംഭിക്കുന്ന തരത്തിലുമായാണ് സമയം പുനക്രമീകരിച്ചത്. ഏപ്രിൽ 30 വരെ ഏർപ്പെടുത്തിയ ക്രമീകരണമാണ് നീട്ടിയത്.

Back to top button
error: Content is protected !!