പൈമറ്റം ഗവ. യു.പി സ്‌കൂളില്‍ വര്‍ണ്ണക്കൂടാരത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

പല്ലാരിമംഗലം: പൈമറ്റം ഗവ. യു.പി സ്‌കൂളില്‍ വര്‍ണ്ണക്കൂടാരത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി. ബിആര്‍സി അനുവദിച്ച 10 ലക്ഷംരൂപ ചെലവഴിച്ച് ആരംഭിക്കുന്ന വര്‍ണ്ണക്കൂടാരത്തിന്റെ നിര്‍മ്മാണോദ്ഘാടനം പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഫിയ സലിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ്പ്രസിഡന്റ് ഒ.ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ റിയാസ് തുരുത്തേല്‍, എ.എ രമണന്‍, ബിആര്‍സി കോര്‍ഡിനേറ്റര്‍ ഷീബ പോള്‍, ഹെഡ്മാസ്റ്റര്‍ പി.വി സണ്ണി, പിടിഎ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ അധ്യാപകരായ നിഷ കെ ബക്കര്‍, കെ.ആര്‍ രഞ്ജിനി, പി ടി സജിത എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!