കുടുംബ സംഗമം സംഘടിപ്പിച്ചു

കോതമംഗലം: ഇടുക്കി ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോതമംഗലം വടാട്ടുപ്പാറ ഇരുപത്തിയെട്ടാം ബൂത്ത് കണ്‍വന്‍ഷനും കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തില്‍ ഉദ്ഘാടനം ചെയ്തു. വടാട്ടുപാറ ബൂത്ത് പ്രസിഡന്റ് ബെന്നി പോള്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും വടാട്ടുപാറ മണ്ഡലം തെരഞ്ഞെടുപ്പ് ഇന്‍ചാര്‍ജ് സൈജന്റ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കോറമ്പേല്‍, പഞ്ചായത്ത് മെമ്പര്‍ ബിന്‍സി മോഹന്‍, നേതാക്കളായ സാബു ജോസ്, പി.ഐ പൈലി, വര്‍ഗീസ് പേക്കല്‍, പോള്‍ പി.എസ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!