പേഴയ്ക്കാപ്പിള്ളിയില്‍ ഉമ്മന്‍ചാണ്ടി കുടുംബസംഗമ സദസ്സ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഉമ്മന്‍ചാണ്ടി കുടുംബ സംഗമ സദസ്സും,പായിപ്ര മണ്ഡലം പന്ത്രണ്ടാം ബൂത്ത് സംഗമവും സംഘടിപ്പിച്ചു. പി.എ കബീറിന്റെ വസതിയില്‍ ചേര്‍ന്ന സംഗമം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദി ഗവണ്‍മെന്റിന് താഴെയിറക്കാന്‍ കോണ്‍ഗ്രസിന്റെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് കേരളത്തിലെ മുഴുവന്‍ ബൂത്ത് കമ്മിറ്റികളിലും ഇതുപോലുള്ള കുടുംബ സംഗമം നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും, എല്ലാ ജനാധിപത്യ വിശ്വാസികളുടെയും സഹകരണം ഉണ്ടാകണമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ചടങ്ങില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തുകയും പായിപ്ര മണ്ഡലം പന്ത്രണ്ടാം ബൂത്തിലെ ആദ്യകാല പാര്‍ട്ടിപ്രവര്‍ത്തകരെ ആദരിക്കുകയും, വിവിധ പുരസ്‌കാരങ്ങള്‍ വിതരണവും ചെയ്യുകയും ചെയ്തു. ബൂത്ത് പ്രസിഡന്റ് സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ബൂത്ത് ഇന്‍ചാര്‍ജ് പി.എ കബീര്‍, മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സാബു ജോണ്‍, പായിപ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്് ഷാന്‍, മണ്ഡലം പ്രസിഡന്റുമാരായ കെ.കെ ഉമ്മര്‍, കെ.പി ജോയി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, കെ.എച്ച് സിദ്ദിഖ്, സോഫിയബീവി, കോണ്‍ഗ്രസ് നേതാക്കളായ അനില്‍, കെ.വി കമാല്‍ ടി.എം മുഹമ്മദ്, അഡ്വ.എല്‍ദോ പി പോള്‍ തുടങ്ങിയവര്‍ പസംഗിച്ചു

 

Back to top button
error: Content is protected !!