എന്റെ തൊഴില്‍ നാടിന്റെ അഭിമാനം: പല്ലാരിമംഗലത്ത് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

പല്ലാരിമംഗലം: സംസ്ഥാന സര്‍ക്കാര്‍ വ്യവസായ വകുപ്പ് 2022-2023 സാമ്പത്തിക വര്‍ഷം സംരഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള എന്റെ തൊഴില്‍ നാടിന്റെ അഭിമാനം പദ്ധതി ജനങ്ങളില്‍ എത്തിക്കുന്നതിനായി പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സംരംഭക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അധ്യക്ഷത വഹിച്ചു. സംരഭം തുടങ്ങുവാന്‍ മുന്നോട്ട് വരുന്ന വ്യക്തികള്‍ക്കും, ഗ്രൂപ്പുകള്‍ക്കും ലോണ്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനും, ആവശ്യമായ മറ്റ് സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷ സീനത്ത് മൈതീന്‍, വാര്‍ഡ് അംഗങ്ങളായ അബൂബക്കര്‍ മാങ്കുളം, ഷാജിമോള്‍ രഫീഖ്, എ എ രമണന്‍, അസിസ്റ്റന്റ് സെക്രട്ടറി വി ആര്‍ മനോജ്, വ്യവസായ വകുപ്പ് ഇന്റേണ്‍ ഷാമില ലത്തീഫ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഷരീഫ റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!