ലൈബ്രറിക്ക് ഫാന്‍ വാങ്ങി നല്‍കി ഇടം പ്രവാസി സംഘടന

കവളങ്ങാട്: ഇടം പ്രവാസി സംഘടനയുടെ നേതൃത്വത്തില്‍ മാവുടി ഫ്രണ്ട്സ് ലൈബ്രറിക്ക് പെഡസ്റ്റല്‍ ഫാന്‍ വാങ്ങി നല്‍കി. ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ സിപിഐഎം പല്ലാരിമംഗലം ലോക്കല്‍ സെക്രട്ടറി എം.എം ബക്കര്‍, ലൈബ്രറി പ്രസിഡന്റ് പ്രദീപ് കുമാറിന് ഫാന്‍ കൈമാറി. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഒ.ഇ അബ്ബാസ്, പി.കെ മുഹമ്മദ്, ദേശീയ വായനശാല പ്രസിഡന്റ് കെ.എ യൂസുഫ്, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി എം.എന്‍ സുകുമാരന്‍, ഇടം വൈസ് പ്രസിഡന്റ് ഷൗക്കത്ത് അലി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ മുഹ്‌സിന്‍ മുഹമ്മദ്, അജില്‍സ് ഒ ജമാല്‍, ലൈബ്രറി സെക്രട്ടറി എല്‍ദോസ് വര്‍ഗീസ്, ഫരീത് അംജത് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!