കൈകാലുകള്‍ ബന്ധിച്ച് വേമ്പനാട്ട് കായല്‍ നീന്തി കയറിയ ആരണ്‍ ആര്‍ പ്രകാശിനെ ആന്റണി ജോണ്‍ എംഎല്‍എ അനുമോദിച്ചു

കോതമംഗലം: കൈകാലുകള്‍ ബന്ധിച്ച് വേമ്പനാട്ട് കായല്‍ നീന്തി കയറി വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ഒമ്പത് വയസ്സുകാരന്‍ ആരണ്‍ ആര്‍ പ്രകാശിനെ ആന്റണി ജോണ്‍ എംഎല്‍എ അനുമോദിച്ചു. കൈകാലുകള്‍ ബന്ധിച്ച് വേമ്പനാട്ട് കായലിന്റെ നാലര കിലോമീറ്റര്‍ നീന്തിക്കടന്നാണ് ആരണ്‍ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കിയത്. രാവിലെ 8.30ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തവണക്കടവില്‍ നിന്നാരംഭിച്ച നീന്തല്‍ കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലാണ് സമാപിച്ചത്. കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിയ ക്ലബ്ബിലെ നീന്തല്‍ പരിശീലകനായ ബിജു തങ്കപ്പന്റെ ശിക്ഷണത്തിലാണ് വേമ്പനാട്ട് കായല്‍ നീന്തിക്കയറിയത്. കോതമംഗലം ഗ്രീന്‍ വാലി പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും, മാതിരപ്പിള്ളി രോഹിത്ത് ഭവനില്‍ രോഹിത്ത് പ്രകാശിന്റെയും ആതിരയുടെയും മകനുമാണ് ആരണ്‍. കൈകാലുകള്‍ ബന്ധിച്ച് 4.5 കിലോമീറ്റര്‍ ദൂരം നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആരണ്‍ ആര്‍ പ്രകാശ്. ചടങ്ങില്‍ കോതമംഗലം വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍, വൈക്കം നഗരസഭ വൈസ് ചെയര്‍ പേഴ്‌സന്‍ പ്രീത രാജേഷ്, വൈക്കം നഗരസഭ വൈസ് ചെയര്‍മാന്‍ പി.റ്റി സുഭാഷ്, വൈക്കം ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ റ്റി ഷാജികുമാര്‍, സി.എന്‍ പ്രതീപ്, പ്രോഗ്രം ക്രോര്‍ഡിനേറ്റര്‍ ഷിഹാബ് കെ സൈനു, ചേര്‍ത്തല തവണക്കടവ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ഹരിക്കുട്ടന്‍, കേരള സ്റ്റേറ്റ് പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ്, ക്ലബ് സെക്രട്ടറി അന്‍സല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷിഹാബ് കെ സൈനു തുടങ്ങിയവര്‍ പങ്കെടുത്തു. ഡോള്‍ഫിന്‍ അക്വാട്ടിക്ക് ക്ലബ്ബിന്റെ 17-ാം മത്തെ വേള്‍ഡ് റെക്കോള്‍ഡാണിത് .

 

Back to top button
error: Content is protected !!