നിർമ്മല സ്കൂളിലെ കൊച്ചു ശാസ്ത്രജ്ഞർ; അല്‍മ അന്ന ജോബിക്കും അസ്സിന്‍ അജിക്കും ഇന്‍സ്‌പെയര്‍ അവാര്‍ഡ്.

 

മൂവാറ്റുപുഴ: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ യുവ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഇന്‍സ്‌പെയര്‍ അവാര്‍ഡ് മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അല്‍മ അന്ന ജോബിക്കും ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അസ്സിന്‍ അജിക്കും ലഭിച്ചു. 10000-രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. വെയ്സ്റ്റ് ടയര്‍ റീസൈക്ലിംങ്ങാണ് ഇന്‍സ്‌പെയര്‍ അവാര്‍ഡിനായി അല്‍മ അന്ന ജോബി സമര്‍പ്പിച്ച പ്രൊജക്ട്. ഉപയോഗ ശൂന്യമായ ടയറില്‍ നിന്നും ഇരുമ്പു കമ്പിയും സള്‍ഫറും നീക്കം ചെയ്ത് പൗഡര്‍ രൂപത്തിലാക്കി വിവിധ കണ്ടന്‍സിംങ്ങ് നടത്തി അതില്‍ നിന്നും ബയോഗ്യാസും ട്രക്ക് ഓയിലും ഉണ്ടാക്കുന്ന പക്രിയയായിരുന്നു കണ്ടുപിടിച്ച പ്രൊജക്ട്. വെയ്സ്റ്റ് ടയര്‍കൊണ്ട് പാവിംങ്ങ് ടൈല്‍, വാള്‍ പാനലിംങ്ങ്, റോഡ് സുരക്ഷയ്ക്കായി പ്രത്യേക ക്രമീകരമങ്ങള്‍ കൃഷിയിടങ്ങളില്‍ തട്ടു കൃഷി നടത്തുന്ന പുത്തന്‍ ആശയങ്ങള്‍, ചതുപ്പ് നിലങ്ങള്‍ ഉറപ്പിക്കുന്ന സ്ഥലമാക്കി മാറ്റുന്നതിനും ആയിരുന്നു അല്‍മയുടെ പ്രൊജക്ടിന്റെ സവിശേഷതകള്‍.
കോഴി അറവ് ശാലകളില്‍ നിന്നും തള്ളുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് അത് വൃത്തിയാക്കി കഴുകിയെടുത്ത് അരച്ച് ചൂടാക്കി കുറുക്കി ഇടിയപ്പം ഉണ്ടാക്കുന്ന ഉപകരണത്തിലൂടെ പെല്ലറ്റ് പരുവത്തില്‍ മീന്‍ തീറ്റ ഉണ്ടാകുന്ന വിത്യസ്ഥമായ പ്രൊജക്ടായിരുന്നു അസ്സിന്‍ അജിയുടെത്. കോഴി മാലിന്യങ്ങള്‍ ഫെര്‍ന്റെഷന്‍ നടത്തി ദ്രാവക രൂപത്തിലുള്ള വളം നിര്‍മിച്ച് പച്ചക്കറികള്‍ക്കും ചെടികള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കും അതിവേഗം വളര്‍ച്ചയെത്തുന്ന കണ്ടപിടുത്തമായിരുന്നു അസിന്റെ പ്രൊജക്ടിന്റെ സവിശേഷത. ജഡ്ജസിന്റെ ശ്രദ്ധയാകര്‍ശിക്കുന്ന ഏറെ നല്ല പ്രസന്റേഷന്‍ നടത്തുവാന്‍ അസിന് കഴിഞ്ഞു. നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രവര്‍ത്തി പരചയ വിഭാഗം ഇന്‍ട്രക്ടര്‍ ഡെന്നി മാത്യുവാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ആന്റണി പുത്തന്‍കുളം പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത് കുട്ടികളെ ഇന്‍സ്‌പെയര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്തത്.

Back to top button
error: Content is protected !!