അവധിക്കാല ഷട്ടില്‍,ബാഡ്മിന്റണ്‍ പരിശീലന ക്യാമ്പിന് തുടക്കം കുറിച്ചു

മൂവാറ്റുപുഴ: വൈഎംസിഎയുടെ നേതൃത്വത്തില്‍ അവധിക്കാല ഷട്ടില്‍,ബാഡ്മിന്റണ്‍ പരിശീലന ക്യാമ്പിന് തുടക്കം കുറിച്ചു. വൈഎംസിഎ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ബില്‍ഡേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മൂവാറ്റുപുഴ സെന്റര്‍ ചെയര്‍മാന്‍ ജോര്‍ഡി എബ്രഹാം നിര്‍വ്വഹിച്ചു. വൈഎംസിഎ വൈസ് പ്രസിഡന്റ് മാത്യു പൈലി യോഗത്തിന് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളിലുള്ള സ്‌കൂളുകളിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി മെയ് 30വരെയാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.വൈഎംസിഎ ഡയറക്ടര്‍ ബോര്‍ഡ് അംഗവും സ്പോര്‍ട്സ് കോഡിനേറ്ററുമായ എം.പി തോമസ്, ഷട്ടില്‍ ബാഡ്മിന്റണ്‍ കോച്ച് ഷൈന്‍ മാത്യു,എന്നിവര്‍ പ്രസംഗിച്ചു. 25 ഓളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഏപ്രില്‍ 20 വരെ പ്രവേശനം ഉണ്ടായിരിക്കും.

Back to top button
error: Content is protected !!