സംസ്ഥാന സർക്കാരിന്റെ അനീതികൾക്കെതിരെ നീതിയാത്രയുമായി കെ.എസ്.യു.

 

മൂവാറ്റുപുഴ : കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പായിപ്ര കവല മുതൽ മൂവാറ്റുപുഴ കച്ചേരിത്താഴം വരെ അനീതിയ്‌ക്കെതിരെ നീതിയാത്ര സംഘടിപ്പിച്ചു.
വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുക,
പി.എസ്.സി. യിലെ അപ്രഖ്യാപിത നിയമന നിരോധനം അവസാനിപ്പിക്കുക, പ്രതികൂല സാഹചര്യത്തിൽ
കോളേജ് വിദ്യാർത്ഥികളുടെ ഒരു സെമെസ്റ്റർ ഫീസ് ഒഴിവാക്കുക, വിദ്യാർത്ഥികളിലെ ലഹരിമരുന്ന് ലഭ്യതയെക്കുറിച്ച് അന്വേഷിച്ച് ലഹരി ഉപയോഗം അവസാനിപ്പിക്കാൻ കർശന നടപടി സ്വീകരിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ നീതിയാത്ര പായിപ്ര കവലയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ റഫീഖ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് എത്തിച്ചേർന്ന യാത്രയുടെ സമാപന സമ്മേളനത്തിൽ കെ.പി.സി.സി. സെക്രട്ടറി അഡ്വ. കെ.എം. സലിം ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എസ്.യു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ജെറിൻ ജേക്കബ് പോളിന്റെ നേതൃത്വത്തിൽ നടന്ന നീതിയാത്രയിൽ നേതാക്കളായ എ. മുഹമ്മദ്‌ ബഷീർ, പായിപ്ര കൃഷ്ണൻ, അസീസ് പാണ്ടിയാർപ്പിള്ളി, കെ.പി. ജോയ്, സമീർ കോണിക്കൽ, അനിൽ പി. എ., എൽദോ ബാബു വട്ടക്കാവിൽ, കെ.എസ്.യു. നേതാക്കളായ സൽമാൻ ഓലിക്കൽ, റംഷാദ് റഫീഖ്, ഫാസിൽ സൈനുദ്ധീൻ, എബിൻ ജോയ്, ഇമ്മാനുവേൽ ജോർജ്, കൃഷ്ണപ്രിയ സോമൻ, റൈയ്മോൻ സാബു, അസ്‌ലം കാക്കാടൻ, അക്ഷയ് റ്റി.റ്റി. എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!