നീലിമല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നില നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

 

കോലഞ്ചേരി:വി പി സജീന്ദ്രൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പട്ടിമറ്റം നീലിമല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നില നിർമ്മാണ ഉദ്ഘാടനം വി പി സജീന്ദ്രൻ എംഎൽഎ നിർവഹിച്ചു. വാർഡ് മെമ്പർ ടീ എ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ കെ മീതിൻ, എം ബി യൂനുസ്, ജോസ് ജോർജ്, മായാവി ജയൻ,പി കെ അബൂബക്കർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ കെ പ്രഭാകരൻ, എ പി കുഞ്ഞുമുഹമ്മദ്,കെ എം പരിത് പിള്ള, എം പി യാക്കോബ്, കെ എം സലിം,കൃഷ്ണകുമാർ, ഡോ:ഷീനമോൾ, ജെ എസ് ഐ സജീവ്, വ്യാപാരി വ്യവസായി പ്രസിഡന്റ് വി വി,ഗോപാലൻ, ടിപി അസൈനാർതുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ :
30 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പട്ടിമറ്റം നീലിമല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നില നിർമ്മാണ ഉദ്ഘാടനം വി പി സജീന്ദ്രൻ എംഎൽഎ നിർവഹിക്കുന്നു

Back to top button
error: Content is protected !!