വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ദേശിയ ശില്‍പശാല സംഘടിപ്പിച്ചു

വാഴക്കുളം: വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗവും, കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി ദേശിയ ശില്‍പശാല ‘റീസെന്റ് ട്രെന്‍ഡ്സ് ഇന്‍ കമ്പ്യൂട്ടിംഗ് 2024’ സംഘടിപ്പിച്ചു. കോട്ടയം സെയിന്റ്. ഗിറ്റ്‌സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം പ്രൊഫസറും, ബ്ലോക്ക് ചെയിന്‍ ലാബ് മേധാവിയുമായ ഡോ. ജൂബിലറ്റ് ജെ. കിഴക്കേത്തോട്ടം ശില്‍പശാല ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ കോളേജുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച ശില്പശാലയില്‍ പ്രിന്‍സിപ്പല്‍ ഡോ.കെ.കെ രാജന്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം മേധാവി ജസ്ലിന്‍ ജോസഫ്, കോര്‍ഡിനേറ്റര്‍ ജൂലിയറ്റ് എ. മുരളി എന്നിവര്‍ പ്രസംഗിച്ചു

 

Back to top button
error: Content is protected !!