പഠന വൈകല്യ നിര്‍ണയ ക്യാമ്പിന് തുടക്കം

മൂവാറ്റുപുഴ: നിര്‍മല ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ നാമിന്റെ ആഭിമുഖ്യത്തില്‍ ‘വെളിച്ചം’ പഠന വൈകല്യ നിര്‍ണയ ക്യാമ്പിന് തുടക്കം കുറിച്ചു. വിവിധ ആശുപത്രികളിലായി ദിവസങ്ങളോളം എടുത്ത് ചെയ്യേണ്ടുന്നതായ സ്പെഷ്യാലിറ്റി കണ്‍സള്‍ട്ടേഷനുകള്‍ ഒരു കുടക്കീഴിലെത്തിക്കുകയാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നിര്‍മല സ്‌കൂളില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ നിര്‍വഹിച്ചു. നാം പ്രസിഡന്റ് അഡ്വ. ഒ.വി അനീഷ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രശ്നങ്ങള്‍ വ്യക്തമായി പഠിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയുമായി സഹകരിച്ച് നാമിന്റെ ആഭിമുഖ്യത്തില്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിനും തുടക്കം കുറിച്ചു. ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ ലോഗോ പ്രകാശനം മാത്യു കുഴല്‍ നടന്‍ എംഎല്‍എ നിര്‍വഹിച്ചു. ക്യാമ്പില്‍ സംഘടന അംഗങ്ങളായ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, സ്പെഷ്യല്‍ എജ്യൂക്കേറ്റേഴ്സ്, തെറാപ്പിസ്റ്റുകള്‍ നേതൃത്വം നല്‍കും.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി പുത്തന്‍കുളം,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. സാറ നന്ദന മാത്യൂ, മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന്‍, മൂവാറ്റുപുഴ ഡിഇഒ രമദേവി കെ.എം, രാജേഷ് മാത്യു, നാം ഭാരവാഹികള്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പഠന വൈകല്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

 

Back to top button
error: Content is protected !!