പ്രഥമ മൂവാറ്റുപുഴ പ്രഭാഷണ പരമ്പരയും പ്രഥമ നമ്മുടെ മുൂവാറ്റുപുഴ പുരസ്‌കാര വിതരണവും നാളെ

 

മൂവാറ്റുപുഴ : നമ്മുടെ മൂവാറ്റുപുഴ കൗണ്‍സിലും നിര്‍മല കോളേജും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രഥമ മൂവാറ്റുപുഴ പ്രഭാഷണ പരമ്പരയും പ്രഥമ നമ്മുടെ മുൂവാറ്റുപുഴ പുരസ്‌കാര വിതരണവും നാളെ. ബുധനാഴ്ച രാവിലെ 10.15ന്നി ര്‍മല കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി തുഷാര്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രഥമ നമ്മുടെ മൂവാറ്റുപുഴ പുരസ്‌കാരം ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ് ചെയര്‍മാനും മാനേജിംഗ്് ഡയറക്ടറുമായ ജോണ്‍ കുര്യാക്കോസിന് തുഷാര്‍ ഗാന്ധി സമ്മാനിക്കും. 50,000 രൂപയും ഫലകവും പൊന്നാടയും ചേര്‍ന്നാണ് അവാര്‍ഡ്. ഗ്രാമ സ്വരാജിലൂടെ സ്വയം പര്യാപ്തതയിലൂന്നിയ വികസനത്തിന്റെ സാധ്യതകള്‍ മൂവാറ്റുപുഴയുടെ വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ മൂവാറ്റുപുഴ പ്രഭാഷണ പരമ്പര നടക്കും. ലോക വനിതാ ദിനത്തില്‍ കേരളത്തിലെ ആദ്യ വനിതാ ഫുട്‌ബോള്‍ ക്ലബ്ബ് പ്രസിഡന്റ് സിബി പൗലോസിനെയും (മൂവാറ്റുപുഴ ഫുട്‌ബോള്‍ ക്ലബ്ബ്) തുഷാര്‍ ഗാന്ധി ആദരിക്കും. ചടങ്ങില്‍ നമ്മുടെ മൂവാറ്റുപുഴ ചെയര്‍മാന്‍ എല്‍ദോ ബാബു വട്ടകാവില്‍ അധ്യക്ഷത വഹിക്കും. ലീഡര്‍ഷിപ്പ് ട്രെയിനര്‍ എ.ആര്‍ രഞ്ജിത്ത്, ഡോ എം.പി മത്തായി, കോളേജ് മാനേജര്‍ ഫാ. പയസ് മലേക്കണ്ടത്തില്‍, പ്രിന്‍സിപ്പല്‍ കെ.വി തോമസ്, നമ്മുടെ മൂവാറ്റുപുഴ രക്ഷാധികാരി ഫാ ആന്റണി പുത്തന്‍കുളം, പ്രൊഫ ജോസക്കുട്ടി ജെ ഒഴുകയില്‍, കോളേജ് ബര്‍സാര്‍ ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍, എ മുഹമ്മദ് ബഷീര്‍, പിലക്‌സി കെ വര്‍ഗീസ്, അഡ്വ കെ എം മിജാസ്, ജെയിംസ് മാത്യു, പി എ അബ്ദുല്‍ സമദ്, അരുണ്‍ പി മോഹന്‍, ജേക്കബ് തോമസ്, എന്നിവര്‍ പ്രസംഗിക്കും

Back to top button
error: Content is protected !!