പിണ്ടിമന സെന്റ്. ജോൺസ് പള്ളിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

കോതമംഗലം :കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പിണ്ടിമന സെന്റ്. ജോൺസ് യാക്കോബായ പള്ളിയുടെ ആഭിമുഖ്യത്തിൽ, പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണോൽഘാടനം കോതമംഗലം എം. എൽ. എ. ആന്റണി ജോൺ നിർവഹിച്ചു. പള്ളി വികാരി ഫാ. ബൈജു ചാണ്ടി തടികൂട്ടിൽ, സഹവികാരി ഫാ. എബിമോൻ പീറ്റർ കിഴക്കേപ്പുറത്ത്, ട്രസ്റ്റിമാരായ എൽദോസ് സ്കറിയ തുടുമേൽ, ജോയ് വര്ഗീസ് മരോട്ടിക്കാട്ട് പിണ്ടിമന പഞ്ചായത്ത്‌ മെമ്പർ അരുൺ വി കുന്നത്ത് എന്നിവർ പങ്കെടുത്തു

Back to top button
error: Content is protected !!