സം​സ്ഥാ​ന​ത്ത് ആ​ദ്യ​ത്തെ കോ​വി​ഡ് മ​ര​ണം സ്ഥി​രീക​രി​ച്ചു.മരിച്ചത് ദുബായിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി

മുവാറ്റുപുഴ : സം​സ്ഥാ​ന​ത്ത് ആ​ദ്യ​ത്തെ കോ​വി​ഡ് മ​ര​ണം സ്ഥി​തീക​രി​ച്ചു. കൊ​ച്ചി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മട്ടാഞ്ചേരി സ്വദേശിയായ 69 വയസുകാ​ര​നാ​ണ് മ​രി​ച്ച​ത്.

മാര്‍ച്ച്‌ 16-നാണ് ദുബായില്‍നിന്ന് ഇദ്ദേഹം എത്തിയത്. ന്യുമോണിയ ലക്ഷണങ്ങളെ തുടര്‍ന്ന് 22-ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു .ഐസൊലേഷനിൽ കഴിയവെയാണ് കോവിഡ്-19 സ്ഥിതീകരിച്ചത്.ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തേ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. രാവിലെ എട്ടു മണിയോടെയായിരുന്നു മരണമെന്ന് എറണാകുളം മെഡിക്കല്‍ കോളജ് നോഡല്‍ ഓഫിസര്‍ എ. ഫത്താഹുദ്ദീന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇയാളുടെ ഭാര്യയും ,എയർപോർട്ടിൽ നിന്നും കൊണ്ടുവന്ന ടാക്സി ഡ്രൈവറും കോവിഡ്19രോഗ ബാധിതനാണ്.ഇവർ എത്തിയ വിമാനത്തിലുണ്ടായിരുന്നവരെയും ,ഇവരുടെ ഫ്ലാറ്റിൽ താമസിച്ചിരുന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം മട്ടാഞ്ചേരിയിലുള്ള ആരാധനാലയത്തില്‍ പ്രോട്ടോക്കോള്‍ പ്രകാരം ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കും. കൂടുതല്‍ പേര്‍ സംസ്‌കാരത്തിന് എത്തരുത് എന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്.

Back to top button
error: Content is protected !!