മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പാഠപുസ്തകങ്ങളുടെ വിതരണത്തിന് തുടക്കമായി


മൂവാറ്റുപുഴ: വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളിലേയ്ക്ക് വിതരണം ചെയ്യുന്ന പാഠപുസ്തകങ്ങളുടെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിതരണത്തിന് തുടക്കമായി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലങ്കിലും പാഠപുസ്തകങ്ങള്‍ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ക്കാണ് തുടക്കമായത്. വിദ്യാഭ്യാസ ജില്ലയിലെ എ.ഇ.ഒമാരുടെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ അതാത് സ്‌കൂളുകളില്‍ എത്തിച്ച് നല്‍കും. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. ഡി.ഇ.ഒ എം.കെ.സീത അധ്യക്ഷത വഹിച്ചു. എ.ഇ.ഒ ആര്‍.വിജയ, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ടെറസില്ല എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ് മരിയ സ്വാഗതവും അധ്യാപിക ഷൈനി നന്ദിയും പറഞ്ഞു.

ചിത്രം- മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു………………

Back to top button
error: Content is protected !!