ലോക്ക് ഡൗൺ കാലത്തും ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്കുള്ള പഠന സഹായം എത്തിച്ച് സമഗ്ര ശിക്ഷാ കോതമംഗലം..

കോതമംഗലം: പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാലയങ്ങളിൽരജിസ്റ്റർ ചെയ്തിട്ടുള്ള ചലന പ്രയാസം നേരിടുന്ന ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നൽകി വരുന്നകുട്ടികൾക്കും പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കുമുള്ള ചലനസഹായഉപകരണങ്ങളുടെ വിതരണോദ്ഘാടനം ബഹു. എം എൽ എ ശ്രീ. ആന്റണി ജോൺ നിർവഹിച്ചു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഫാത്തിമ മീരാൻ, ഫെബിൻ റഷീദ്, ബേസിൽ ബാബു എന്നീ കുട്ടികളുടെ വീട്ടിലെത്തിയാണ് സി പി ചെയർ, സ്റ്റാറ്റിക് സൈക്കിൾ, തെറാപ്പി ബെഡ്, തെറാപ്പി ബോൾ എന്നിവ എം എൽ എ വിതരണം ചെയ്തത്.

Back to top button
error: Content is protected !!