പോലീസ് ഉദ്യോഗസ്ഥർക്ക് കരുതലേകി പത്താം ക്ലാസ്സുകാരൻ.

 

മുവാറ്റുപുഴ : കൊറോണ കാലത്ത് പൊരിവെയിലത്തു ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കരുതലേകി പത്താം ക്ലാസ്സ് വിദ്യാർത്ഥി. മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കായി
സാനിറ്റൈസർ, ഫേസ്മാസ്ക്, കുടിവെള്ളം എന്നിവ തന്റെ ചെറിയ സമ്പാദ്യം ഉപയോഗിച്ച് വാങ്ങി നൽകി മാതൃകയായിരിക്കുകയാണ് ഹെൻറി ബോബി എന്ന മിടുക്കൻ. കച്ചേരിത്താഴത്ത് സ്ഥിതി ചെയ്യുന്ന ബോഡിഫിറ്റ്‌ ജിം ആൻഡ് ഹെൽത്ത്‌ ക്ലബ് നടത്തുന്ന ആരക്കുഴ പെരേത്തറ വീട്ടിൽ ബോബിയുടെ മകനായ ഹെൻറി, തൊടുപുഴ വില്ലേജ് ഇന്റർനാഷണൽ സ്കൂളിലാണ് പഠിക്കുന്നത്. മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലെത്തി പ്രിൻസിപ്പൽ എസ്. ഐ. ശ്രീ. ടി. എം. സൂഫിക്ക് വാങ്ങിയ സാധനങ്ങൾ കൈമാറി.

Back to top button
error: Content is protected !!