നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
സൂര്യഗ്രഹണം : നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുത് ; ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍

മുവാറ്റുപുഴ : ലോകം വീണ്ടും ആകാശത്ത് ഒരു വിസ്മയക്കാഴ്ച ദര്‍ശിക്കാനൊരുങ്ങുകയാണ്. ശാസ്ത്ര കുതുകികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വലയ സൂര്യഗ്രഹണം നാളെ നടക്കും. സൗദി അറേബ്യ മുതല്‍ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് 26ലെ ഗ്രഹണം കാണാന്‍ കഴിയുക. കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് നാളെ ദൃശ്യമാകുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
- നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഒരു കാരണവശാലും സൂര്യഗ്രഹണം നിരീക്ഷിക്കരുത്.സൂര്യനില്‍നിന്ന് എപ്പോഴും പുറപ്പെടുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ മനുഷ്യ നേത്രങ്ങള്‍ക്ക് ഹാനികരമാണ് എന്നതാണ് കാരണം.
- മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രമോ വീഡിയോയോ എടുക്കരുത്.
- ടെലസ്‌കോപ്പ്, എക്‌സ്‌റേ ഫിലിമുകള്‍, ബൈനോക്കുലര്‍ തുടങ്ങിയവ ഉപയോഗിച്ച് സൂര്യഗ്രഹണം വീക്ഷിക്കരുത്.
അംഗീകൃത ഫില്‍ട്ടര്‍ ഉപയോഗിച്ചോ പ്രാജക്ഷന്‍ സംവിധാനംഉപയോഗിച്ചോ ഈ അപൂര്‍വ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാവുന്നതാണ്. ഗ്രഹണം വീക്ഷിക്കാന്‍ ശാസ്ത്രലോകം വിപുലമായ ഒരുക്കളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കും, മുതിര്‍ന്നവര്‍ക്കും കേന്ദ്രങ്ങളില്‍ എത്തിയാല്‍ സൗജന്യമായും സുരക്ഷിതമായും ഗ്രഹണം നിരീക്ഷിക്കാന്‍ സാധിക്കും.