നഗരോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്ര വര്‍ണാഭമായി

മൂവാറ്റുപുഴ: അശ്വാരൂഢന്റെ അകമ്പടിയോടെ മൂവാറ്റുപുഴ നഗരോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്ര വര്‍ണാഭമായി. റോളര്‍ സ്‌കേറ്റിങ്, പാപ്പാക്കൂട്ടം, ബാന്‍ഡ് മേളം, ചെണ്ടമേളം, വനിത ശിങ്കാരിമേളം, പൂക്കാവടി, കൊട്ടക്കാവടി, തെയ്യം, തിറ, വിവിധ വേഷങ്ങള്‍, കരകയാട്ടം, പമ്പമേളം, നാസിക് ഡോള്‍, ഫുട്‌ബോള്‍ പ്ലോട്ട് തുടങ്ങിയവ ഘോഷയാത്രക്ക് മിഴിവേകി.നഗരസഭ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍, എന്‍.സി.സി., മുത്തുക്കുട ഏന്തിയ കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, വാക്കിംഗ് ക്ലബ്, ഫുട്‌ബോള്‍ ക്ലബ്, കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.വി. രാധാകൃഷ്ണന്‍ സ്വാഗതവും ജോളി ജോര്‍ജ് മണ്ണൂര്‍ നന്ദിയും പറഞ്ഞു. ഘോഷയാത്ര മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ മൈതാനിയില്‍ എത്തിച്ചേര്‍ന്നതോടെ നഗരോത്സവത്തിന്റെ ഉദ്ഘാടനം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. ജോസഫ് വാഴയ്ക്കന്‍ കലാപരിപാടി ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ. എല്‍ദോ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയര്‍പഴ്‌സണ്‍ സിനി ബിജു, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്മാരായ അജി മുണ്ടാട്ട്, പ്രമീള ഗിരീഷ് കുമാര്‍, പി.എം. അബ്ദുള്‍ സലാം, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ ബിന്ദു സുരേഷ്, ആര്‍. രാകേഷ്, പി.എം. സലിം, കെ.കെ. സുബൈര്‍, മീര കൃഷ്ണന്‍, അസം ബീഗം, ആശാ അനില്‍, സുധ രഘുനാഥ്, നജില ഷാജി, ബിന്ദു ജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനമേളയും കൊച്ചിന്‍ സെറിമണിയുടെ മെഗാഷോയും ചടങ്ങില്‍ അരങ്ങേറി.വെള്ളിയാഴ്ച 4 മുതല്‍ സ്‌കൂള്‍ യുവജനോത്സവ വിജയികളായ താരങ്ങളുടെ വിവിധ കലാപരിപാടികള്‍ ആരംഭിക്കും. വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുട്ടിപ്പട്ടാളം ഫെയിം സുബിന്‍ സുരേഷും സംഘവും അവതരിപ്പിക്കുന്ന കൊച്ചിന്‍ സില്‍വര്‍ സ്റ്റാറിന്റെ കോമഡി വേള്‍ഡ്. ശനിയാഴ്ച വൈകിട്ട് 5 മുതല്‍ വിവിധ കലാപരിപാടികള്‍. ആറിന് സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുതുവത്സരാഘോഷം. രാത്രി 8 30 ന് ആലപ്പുഴ റൈബാന്‍ അവതരിപ്പിക്കുന്ന മെഗാ ഗാനമേളയും അരങ്ങേറും.

Back to top button
error: Content is protected !!