മുല്ലപ്പെരിയാർ: തമിഴ്നാട് മനുഷ്വത്തപരമായ നിലപാട് സ്വീകരിക്കണം – ഡീൻ കുര്യാക്കോസ് എം. പി

 

മുവാറ്റുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിൻ്റെ ഭാഗത്ത് നിന്ന് മനുഷ്വത്തപരമായ നിലപാട് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് ഡീൻ കുര്യാക്കോസ് എം.പി നോട്ടീസ് നൽകി. അർദ്ധരാത്രിക്ക് ശേഷം രണ്ടര മണിക്ക് മുല്ലപ്പെരിയാറിൻ്റെ പത്ത് സ്പിൽവേ ഷട്ടറുകൾ ഉയർത്തുകയും 8000 ക്യൂ എക്സ് ജലം ജലാശയത്തിലേക്ക് ഒഴുക്കി വിടുകയും ചെയ്തത് നൂറ് കണക്കിന് വരുന്ന പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തി. ഡാമിൻ്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ടും, അതു പോലെ ജലനിരപ്പ് 142 അടിയായി ഉയർത്തുന്നതുമായി ബന്ധപ്പെട്ടുമൊക്കെ സുപ്രീം കോടതി വിധി നിലനിൽക്കേ തമിഴ്നാട് സർക്കാർ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിക്ഷേധാർഹമാണ്. ഇക്കാര്യത്തിൽ കേരളത്തിൻ്റെ പ്രതിഷേധം രേഖപ്പെടുത്തുവാനും മനുഷ്യത്വപരമായ സമീപനത്തിലൂടെ ഒരു തീരുമാനം കൈകൊള്ളുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിൻ്റെ അടിയന്തര ശ്രദ്ധയുണ്ടാകണം എന്നാവശ്യപ്പെട്ട് കൊണ്ടാണ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് ഡീൻ കുര്യാക്കോസ് എം പി നോട്ടിസ് നൽകിയത്.

Back to top button
error: Content is protected !!