തണ്ണിമത്തന്‍ കൃഷി വിജയമാക്കി പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ്

പല്ലാരിമംഗലം: ഉഷ്ണകാലം മുന്നില്‍ക്കണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ തണ്ണി മത്തന്‍ കൃഷി വന്‍ വിജയം. പല്ലാരിമംഗലം മടിയൂര്‍ സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ മുഹമ്മദാണ് കൃഷിയുടമ. വ്യത്യസ്തമായ വിവിധ കൃഷിയിലൂടെ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ആദ്യമായാണ് തണ്ണി മത്തന്‍ കൃഷിയിലേക്ക് തിരിഞ്ഞത്. തേനീച്ച, മത്സ്യം, വിവിധ ഫല വൃക്ഷങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ വന്‍ തോതില്‍ കൃഷി ചെയ്ത് മികവ് തെളിയിച്ച ആളാണ് മടിയൂര്‍ സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ മുഹമ്മദ്.ചൂടുകാലം മുന്നില്‍ക്കണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ മൃദുല ,കിരണ്‍ എന്നീയിനങ്ങളാണ് മുഹമ്മദ് വിളയിച്ചെടുത്തത്.

കാര്‍ഷിക മേഖലക്ക് പ്രചോദനമായ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാതൃകയാക്കണമെന്ന് ആദ്യ വിളവെടുപ്പ് നടത്തിയ മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ.കെ ശിവന്‍ പറഞ്ഞു. തന്റെ ജോലിക്കിടയില്‍ ലഭിക്കുന്ന ഇടവേളകളാണ് മുഹമ്മദ് കൃഷി പരിപാലനത്തിനായി മാറ്റി വക്കുന്നത്. കാര്‍ഷിക മേഖലക്ക് എന്നും മാതൃകയായിട്ടുള്ള മുഹമ്മദ് തണ്ണി മത്തന്‍ ഇവിടെ വിളയുമെന്ന് തെളിയിച്ചിരിക്കുകയാണെന്ന് കൃഷി ഓഫീസര്‍ ഇഎം മനോജ് പറഞ്ഞു.കാര്‍ഷിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിനന്ദനങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഉഷ്ണണകാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത തണ്ണി മത്തന്‍ കൃഷി വിജയകരമായതിനാല്‍ കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് കൃഷിയുടമ മുഹമ്മദ് പറഞ്ഞു.ഉഷ്ണകാലം മുന്നില്‍ക്കണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ തണ്ണിമത്തന്‍ കൃഷിയാണ് വന്‍ വിജയമായി തീര്‍ന്നത്.

Back to top button
error: Content is protected !!