മടിയൂര്‍ യുവ ക്ലബ്ബിന്റെ വാര്‍ഷികം ആഘോഷിച്ചു

പല്ലാരിമംഗലം: മടിയൂര്‍ യുവ ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ ഏഴാമത് വാര്‍ഷികം ആഘോഷിച്ചു. ആഘോഷം എം.എല്‍.എ ആന്റണി ജോണ്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.എ അജ്മല്‍ അധ്യക്ഷത വഹിച്ചു. ഞ്ചോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍, വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മയില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, വാര്‍ഡ് മെമ്പര്‍ അബൂബക്കര്‍ മാങ്കുളം എന്നിവര്‍ പുരസ്‌കാര വിതരണം നടത്തി. കുടമുണ്ട ദേശാഭിമാനി ക്ലബ്ബ് പ്രസിഡന്റ് എം.എസ് സിദ്ധീഖ്, യുവ ക്ലബ്ബ് ലീഗല്‍ അഡൈ്വസര്‍ അഡ്വക്കേറ്റ് എം.എം അന്‍സാര്‍, രക്ഷാധികാരി പി എ ഫൈസല്‍, എം.എ ഫൈസല്‍, എം.എ അനസ്, എം.എം അല്‍താഫ്, കുമാരി ഖദീജ അസ്ലം എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനാനന്തരം തിരുവനന്തപുരം സംഘകേളി തീയേറ്റേഴ്‌സിന്റെ മക്കളുടെ ശ്രദ്ധക്ക് എന്ന നാടകം അരങ്ങേറി.

 

 

 

Back to top button
error: Content is protected !!