പേഴയ്ക്കാപ്പിള്ളി ഇലാഹിയ പോളിടെക്‌നിക്ക് കോളേജില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഇലാഹിയ പോളിടെക്‌നിക്ക് കോളേജില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.എസ് റഷീദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇലാഹിയ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പി.എം അസീസ് മുഖ്യ പ്രഭാഷണം നടത്തി. ചെയര്‍മാന്‍ കെ.വൈ സാദിഖ് മുഹമ്മദ്, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് അസീസ് പി.എം, ട്രസ്റ്റ് ട്രഷറര്‍ എം.എം മുഹമ്മദ് കുഞ്ഞ്, മാനേജര്‍ എം. അബ്ദുള്‍ ഖാദിര്‍, കോളേജ് പ്രിന്‍സിപ്പല്‍ എം. ചന്ദ്രകുമാര്‍, പ്ലേസ്മെന്റ് ഓഫീസര്‍ മുഹമ്മദ് മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. 49 കമ്പനികളിലേക്കായി നടത്തിയ തൊഴില്‍ മേളയില്‍ 1008 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.

Back to top button
error: Content is protected !!