മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് മാറാടി അഗ്രികള്‍ച്ചറല്‍ ഇപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി

മാറാടി: മാറാടി അഗ്രികള്‍ച്ചറല്‍ ഇപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ 10-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയും, ഡോക്ടര്‍ ഓഫ് ഫാര്‍മസി അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന \ആര്‍ദ്രം 2022 – മെഗാ മെഡിക്കല്‍ ക്യാമ്പ്. മെയ് ഒന്നാം തീയതി ഞായര്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ ഈസ്റ്റ് മാറാടി കെ. കരുണാകരന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു. കഴിഞ്ഞ 9 വര്‍ഷംകൊണ്ട് മാറാടിയിലെ സാമ്പത്തികരംഗത്ത് ജനങ്ങളുടെ ആശാകേന്ദ്രമായി മാറാനും, എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിക്കാനും ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. മെഡിക്കല്‍ ക്യാമ്പില്‍ കോവിഡ് ബാധിതരായതിനുശേഷം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പ്രത്യേകം പരിശോധന നടത്തും. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് കാര്‍ഡിയോളജി, പള്‍മണറി ടെസ്റ്റുകള്‍. പ്രമേഹം, പ്രഷര്‍, ഇസിജി ടെസ്റ്റുകളും, കൂടാതെ ആവശ്യമുള്ളവര്‍ക്ക് സൗജന്യ മരുന്നുകളും വിദഗ്ധ തുടര്‍ചികിത്സയും നല്‍കുന്നു.

 

Back to top button
error: Content is protected !!