മാറാടി അഗ്രികള്‍ച്ചറല്‍ ഇമ്പ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി 10-ാംമത് വാര്‍ഷികം ആഘോഷിച്ചു

മാറാടി: മാറാടി അഗ്രികള്‍ച്ചറല്‍ ഇമ്പ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി 10മത് വാര്‍ഷികം ആഘോഷിച്ചു. മുന്‍സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ യോഗം ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ എംഎല്‍എയായിരുന്ന ജോസഫ് വാഴക്കന്‍ യോഗത്തിന് അധ്യക്ഷനായിരുന്നു. കോ-ഓപ്പറേറ്റിവ് സൊസൈറ്റി നിലവില്‍ 21 കോടി രൂപ നിക്ഷേപവും, 16 കോടി രൂപ വായ്പയും 2 കോടി രൂപ കാര്‍ഷിക വായ്പയും 50 ലക്ഷം രൂപ ഓഹരിനിക്ഷേപവുമായി മുന്നോട്ടു പോകുന്നു. പ്രളയത്തിലും,കോവിഡ് കാലഘട്ടത്തിലും മാറാടിയിലെ സാധാരണക്കാര്‍ക് സഹായകരമായി പ്രവര്‍ത്തിക്കാന്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റി കഴിഞ്ഞു. സഹകരണവകുപ്പ് അധികൃതര്‍, ബാങ്ക് അംഗങ്ങള്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!