നഗരത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം: മനോഹരമായി ഗതാഗതം നിയന്ത്രിച്ച് പോലീസ്

മൂവാറ്റുപുഴ :ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തില്‍ നഗരത്തെ സ്തംഭിപ്പിക്കാതെ ഗതാഗതം മനോഹരമായി നിയന്ത്രിച്ച് പോലീസ്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണങ്ങളുടെ സമാപന ദിവസമായിരുന്ന ഇന്നലെ നഗരത്തിലെ വിവിധ ഇടങ്ങളില്‍ എല്‍ഡിഎഫ്,യുഡി യുഡിഎഫ്,ബിജെപി പ്രവര്‍ത്തകരുടെ നിയോജകമണ്ഡലം- തല കൊട്ടിക്കലാശം ക്രമീകരിച്ചിരുന്നു. നഗരത്തില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത സ്തംഭനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്ന പൊതുജനങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വളരെ മനോഹരമായായിരുന്നു പോലീസ് നഗരത്തിലെ ഗതാഗതം നിയന്ത്രിച്ചത്. നഗരത്തിലൂടെ ഒറ്റവരി ഗതാഗതം അനുവദിച്ചിരുന്നു. വൈകുന്നേരം നാലോടെ നഗരത്തിലെ പി.ഒ ജംഗ്ഷനില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ അണിചേര്‍ന്ന് കൊട്ടികലാശം ആരംഭിച്ചു. ഇതേസമയം തന്നെ കച്ചേരിത്താഴത്ത് എല്‍ഡിഎഫും, വെള്ളൂര്‍ക്കുന്നത് ബിജെപി പ്രവര്‍ത്തകരും തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പരസ്യപ്രചരണത്തിന്റെ അവസാന മണിക്കൂറുകള്‍ ആഘോഷമാക്കി.സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ എം.സി റോഡ് കടന്നുപോകുന്ന പ്രധാന നഗരങ്ങളിലൊന്നാണ് മൂവാറ്റുപുഴ. ബൈപാസ്സുകള്‍ ഇല്ലാത്തതോടെ ഗതാഗതകുരുക്ക് പതിവാണ്.എന്നാല്‍ ഇന്നലെ നഗരത്തിലെ വിവിധയിടങ്ങളില്‍ കൊട്ടിക്കലാശമുണ്ടായിരുന്നിട്ടും സാധാരണ ഗതിയിലെ കുരുക്കെ ഉണ്ടായിരുന്നുള്ളു. പരസ്യപ്രചരണം അവസാനിച്ച് മിനിറ്റുകള്‍ക്കകം തന്നെ ഗതാഗതം പോലീസ് സുഗമമാക്കുകയും ചെയ്തു.

 

Back to top button
error: Content is protected !!