ലോകസഭ തെരഞ്ഞെടുപ്പ്: കോട്ടപ്പടി ചേറങ്ങനാല്‍ കവലയില്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ച് എല്‍ഡിഎഫ്

കോതമംഗലം: ലോകസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നരേന്ദ്ര മോദിയുടെ ഗ്യാരണ്ടി പാഴ്‌വാക്കായി മാറുമെന്നും, പത്ത് വര്‍ഷക്കാലത്തെ മോദി ഭരണം ഇന്ത്യയെ വികൃതമാക്കിയെന്നും അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയും, സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ വിജു കൃഷ്ണന്‍. ഇടുക്കി ലോകസഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ തെരത്തെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോട്ടപ്പടി ചേറങ്ങനാല്‍ കവലയില്‍ നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ ആന്റണി ജോണ്‍ എംഎല്‍എ, കെ.എ ജോയി, പി.ടി ബെന്നി, സി.കെ ഹരികൃഷ്ണന്‍, മനോജ് ഗോപി, തോമസ് തോമ്പ്രയില്‍, പി.എം അഷറഫ്, ആന്റണി പുല്ലന്‍, ബേബി പൗലോസ്, ഷാജി പീച്ചക്കര, സാജന്‍ അമ്പാട്ട്, ജോര്‍ജ് മുടവുംകുന്നേല്‍, വര്‍ഗീസ് കോട്ടപ്പടി എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!