പല്ലാരിമംഗലത്ത് പര്യടനം നടത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്ജ്

പല്ലാരിമംഗലം: ഇടുക്കി ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് പര്യടനം പല്ലാരിമംഗലത്ത് നടന്നു. മണിക്കിണറില്‍നിന്നും വെള്ളിയാഴ്ച രാവിലെ 10ന് ആരംഭിച്ച പര്യടനപരിപാടി മാവുടി സ്‌കൂള്‍പ്പടിയില്‍ സമാപിച്ചു. ആന്റണി ജോണ്‍ എംഎല്‍എയും, എല്‍ഡിഎഫ് മണ്ഡലം നേതാക്കളും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. സിപിഐഎം കവളങ്ങാട് ഏരിയകമ്മിറ്റി അംഗം കെ.ബി മുഹമ്മദ്, ലോക്കല്‍ സെക്രട്ടറി എം.എം ബക്കര്‍, പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ്പ്രസിഡന്റ് ഒ.ഇ അബ്ബാസ്, ബൂത്ത് സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പല്ലാരിമംഗലത്ത് പര്യടന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!