പല്ലാരിമംഗലത്ത് ലാപ്‌ടോപ് വിതരണം നടത്തി

പല്ലാരിമംഗലം: പഞ്ചായത്ത് 2023 – 2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അതിദാരിദ്ര്യ കുടുംബത്തിലെ കുട്ടികള്‍ക്ക് നല്‍കുന്ന ലാപ്‌ടോപ്പിന്റെ വിതരണോദ്ഘാടനം നടത്തി. പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ്പ്രസിഡന്റ് ഒ.ഇ അബ്ബാസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സഫിയ സലിം, കെ.എം അബ്ദുള്‍ കരീം, സീനത്ത് മൈതീന്‍, പഞ്ചായത്തംഗങ്ങളായ അബൂബക്കര്‍ മാങ്കുളം, കെ.എം മൈതീന്‍, ആഷിത അന്‍സാരി, റിയാസ് തുരുത്തേല്‍, ഷാജിമോള്‍ റഫീഖ്, നസിയ ഷെമീര്‍, ഷിബി ബോബന്‍, എ എ രമണന്‍, പഞ്ചായത്ത് സെക്രട്ടറി ഇ കെ കൃഷ്ണന്‍കുട്ടി, അസിസ്റ്റന്റ് സെക്രട്ടറി എം.എം നിസീമ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!