കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയി യു.ഡി.എഫ് ലെ ആനീസ് ഫ്രാൻസിസ് തെരഞ്ഞെടുക്കപ്പെട്ടു

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയി യു ഡി എഫ് ലെ ആനീസ് ഫ്രാൻസിസ് തെരഞ്ഞെടുക്കപ്പെട്ടു. പൈങ്ങോട്ടൂർ ഡിവിഷൻ അംഗമാണ് ആനീസ് ഫ്രാൻസിസ്.എതിർ സ്ഥാനാർത്ഥി സിപിഎം ലെ ആഷ ജയിംസ്നെയാണ് തോൽപിച്ചത്. ആനിസ് ഫ്രാൻസിസ് ന് 7 വോട്ടും,ആഷ ജയിംസ് -ന് 6 വോട്ടുകളും ലഭിച്ചു.13 അംഗ ഭരണസമിതിയിത യുഡിഎഫ് ന് 8 അംഗങ്ങളും എൽഡിഎഫ് ന് 6 അംഗങ്ങളമാണ്ണ് ഉള്ളത്. യു ഡി എഫ് ലെ പോത്താനിക്കാട് ഡിവിഷൻ അംഗം സാലി ഐപ്പ് വിദേശത്തായതിനാൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. യു ഡി എഫ് ൽ മുൻ ധാരണപ്രകാരം മുസ്ലീംലീഗിലെ നിസ മോൾ ഇസ്മായിൽ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് ധാരണ പ്രകാരം കോൺഗ്രസിലെ വാരപ്പെട്ടി ഡിവിഷൻ അംഗം സയാന റോബിക്ക് അവസാന രണ്ട് വർഷം വൈസ് പ്രസിഡൻ്റ് സ്ഥാനം നൽകുവാനാണ് തീരുമാനം. കോതമംഗലം ഡിഎഫ്ഒ വരണാധികാരിയാ യിരുന്നു .

Back to top button
error: Content is protected !!