ആമ്പശേരിക്കാവിലെ തൃക്കാര്‍ത്തിക മഹോത്സവത്തിലെ കൂട്ടിയെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി

കാക്കൂര്‍: ആമ്പശേരിക്കാവിലെ തൃക്കാര്‍ത്തിക മഹോത്സവത്തിലെ കൂട്ടിയെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. ആലിന്‍ചുവട്ടിലെത്തിയ എടപ്ര ഭഗവതിയെ ഉരുട്ട് ചെണ്ടയും തീവട്ടിയുമായി ഭക്തര്‍ വരവേറ്റു. കൂട്ടി എഴുന്നള്ളിച്ച് ദേവിമാരെ ഊരാണ്മ പ്രതിനിധി കാഞ്ഞിരപ്പിള്ളി മനയില്‍ ഹരീഷ് ആര്‍ നമ്പൂതിരിപ്പാട് അക്ഷതവും പുഷ്പങ്ങളും അര്‍പ്പിച്ച് സ്വീകരിച്ചു. കേളി, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ്,എന്നിവയ്ക്ക് ശേഷം,താലപ്പൊലി ആട്ടക്കാവടി കൊട്ടക്കാവടി മേളം എന്നിവയുടെ അകമ്പടിയോടെ ദീപക്കാഴ്ചയോടുകൂടി അമ്പലപ്പടിയില്‍ വരവേറ്റു. തുടര്‍ന്ന് താഴത്തേടത്തു മുരളീധര മാരാരും സംഘവും നയിച്ച പാണ്ടിമേളവും, വിളക്കാചാരത്തിന്റെ ഭാഗമായി,തിമില പ്രദക്ഷിണം,ഇടയ്ക്ക കൊട്ടിപ്പാട്ടും അരങ്ങേറി.

Back to top button
error: Content is protected !!