പ്ളാവിൽ നിന്നും വീണ് ചികിത്സയിലിരുന്ന ഗൃഹ നാഥൻ മരിച്ചു.

കോലഞ്ചേരി: മാമലയിൽ പ്ളാവിൽ ചക്കയിടാനായി കയറുന്നതിനിടെ കാൽ വഴുതി വീണ് ചികിത്സയിലിരുന്ന ഗൃഹ നാഥൻ മരിച്ചു. ചെറുകര പുത്തൻ വീട്ടിൽ സി.വി ചെറിയാൻ(ജോയി -69)ണ് മരിച്ചത്. നാലു ദിവസം മുമ്പായിരുന്നു അപകടം. അപകടത്തെ തുടർന്ന് വാരിയെല്ലിന് ഗുരുതരമായ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മരിച്ചു. സംസ്ക്കാരം നാളെ (വെള്ളിയാഴ്ച) 11.30 ന് ക്രിസ്ത്യൻ ബ്രദറൺ സഭയുടെ മാമല സെമിത്തേരിയിൽ നടക്കും. ഭാര്യ മറിയാമ്മ മാമ്മൂട്ട് എണ്ണകയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഗ്രേസ് (അബുദാബി), ജോയ്സ് (റിയാദ്), ബെറ്റി മരുമക്കൾ : ഹാരിസൺ ബാബു (അബുദാബി), ബിബിൻ (റിയാദ്).

Back to top button
error: Content is protected !!