കെ.എൻ.എൻ. നമ്പൂതിരി സാറിന്റെ സ്മരണാർത്ഥം കെട്ടിട സമുച്ചയങ്ങൾക്ക് നാമകരണം നടത്തുന്നു.

 

മൂവാറ്റുപുഴ: രാമമംഗലം പഞ്ചായത്തിൽ കൊടികുത്തിമലയിൽ നിർമ്മിച്ച കെട്ടിട സമുച്ചയങ്ങൾക്ക് കെ.എൻ.എൻ. നമ്പൂതിരി സാറിന്റെ സ്മരണാർത്ഥം നാമകരണം ചെയ്യുന്നു. 1995-2000 വർഷക്കാലം രാമമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു കെ.എൻ.എൻ. നമ്പൂതിരി. കൊടികുത്തിമലയിൽ നിർമ്മിച്ച ഭവന സമുച്ചയത്തിന് കെ.എൻ.എൻ. നമ്പൂതിരി ഭവനസമുച്ചയമെന്നും കമ്യൂണിറ്റി ഹാളിന് കെ.എൻ.എൻ. നമ്പൂതിരി സ്മാരക ഹാൾ എന്ന് നാമകരണം ചെയ്യണമെന്നും ഹാളിൽ അദ്ദേഹത്തിന്റെ ഛായാചിത്രം സ്ഥാപിക്കുവാനും രാമമംഗലം പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുത്തു.
കെ.എൻ.എൻ. നമ്പൂതിരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന 1995-2000 വർഷക്കാലത്താണ് ഭൂരഹിത ഭവനരഹിതർക്ക് ഭൂമിയും വീടും ലഭ്യമാക്കുന്നതിന് വേണ്ടി ഊരമന കൊടികുത്തിമലയിൽ ഭൂമി വാങ്ങിയത്. പഞ്ചായത്തിലെ നിരവധി ആളുകൾക്ക് വീടും സ്ഥലവും ലഭ്യമാക്കുവാനും അതോടൊപ്പം ഒരു കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുകയും ചെയ്തു.
രാമമംഗലം ഹൈസ്കൂളിൽ ഡ്രോയിംഗ് അധ്യാപകനായി നിരവധി വർഷക്കാലം സേവനം അനുഷ്ഠിച്ച വ്യക്തിയാണ് കെ.എൻ.എൻ. നമ്പൂതിരി സാർ.

Back to top button
error: Content is protected !!