കറുകടം സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു.

 

കോതമംഗലം : കോതമംഗലം
മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും പ്രവർത്തന പരിധിയിലുള്ള കറുകടം സോഷ്യൽ വെൽഫെയർ സഹകരണ സംഘം കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ നാടിന് സമർപ്പിച്ചു.
നിക്ഷേപ സമാഹരണത്തിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യും,മെമ്പർഷിപ്പ് ഉദ്ഘാടനം സി പി ഐ എം കോതമംഗലം ഏരിയ സെക്രട്ടറി ആർ അനിൽകുമാറും നിർവ്വഹിച്ചു.മുൻസിപ്പൽ കൗൺസിലർ ജൂബി പ്രതിഷ് അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ ബാങ്ക് പ്രസിഡൻ്റ് സി പി എസ് ബാലൻ സ്വാഗതം പറഞ്ഞു.കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,ലോക്കൽ സെക്രട്ടറി പി പി മൈതിൻഷാ,
സർക്കിൾ സഹകരണ യുണിയൻ ചെയർമാൻ കെ കെ ശിവൻ,വിവിധ രാഷ്ട്രീയ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി നേതാക്കന്മാരും പങ്കെടുത്തു.

Back to top button
error: Content is protected !!